വിശുദ്ധ ഖുർആനെ ഉപയോഗിച്ച് മന്ത്രിയെ വെള്ള പൂശാൻ ശ്രമിക്കുന്നു – അഡ്വ. ഷൈജോ ഹസ്സൻ

ഇരിങ്ങാലക്കുട : മന്ത്രി ജലീലിനെതിരെ കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യത്തിലും എല്ലാ മേഖലകളിലും അഴിമതിയുടെ കറ പുരണ്ടതിനാലും മന്ത്രി ജലീൽ രാജി വയ്ക്കുകയാണ് ധാർമ്മികത എന്നും, സ്വർണക്കടത്ത് ആരോപണങ്ങളിൽ പുലർച്ചെ കോഴി കൂവുന്നതിന് മുന്നായിട്ട് അന്വേഷണ ഉദ്ദ്യോഗസ്ഥർ മുമ്പാകെ എത്തുന്ന മന്ത്രിയെ വിശുദ്ധ ഖുറാനെ മറയാക്കി വെള്ളപൂശാനുള്ള ശ്രമം വിലപ്പോകുകയില്ലെന്നും ജനപക്ഷം സെക്യുലർ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചും ധർണ്ണയും ഉദ്‌ഘാടനം ചെയ്തുകൊണ്ട് യുവജന പക്ഷം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷൈജോ ഹസ്സൻ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് വിവാദത്തിലേക്ക് ഖുറാനെ വലിച്ചിഴച്ച് തടിയൂരാൻ ശ്രമിക്കുന്ന സർക്കാർ നടപടി ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

സത്യപ്രതിജ്ഞ ലംഘനവും, വിദേശ വിനിമയ ചട്ട ലംഘനവും അതു പോലെ നിയമങ്ങൾ കാറ്റിൽ പറത്തിയ മന്ത്രി, തൽസ്ഥാനത്തു തുടരുന്നത് കേരളത്തിലെ പൊതു സമൂഹത്തെ വിഡ ഢികളാക്കുന്നതിന് തുല്യമാണ്. സ്വജനപക്ഷപാതവും, അഴിമതിയും, രാജ്യദ്രോഹ നടപടികളും ,വ്യക്തിഹത്യയും, അവസരോചിതവുമായി മുന്നോട്ടു പോകുന്ന മന്ത്രി കേരള നിയസഭയ്ക്കു തന്നെ അപമാനമാണെന്നും അതിനാൽ ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലെന്നും അദ് ദേഹം കുറ്റപ്പെടുത്തി .സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷമായി നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് പ്രോട്ടോക്കോൾ ഓഫീസർ കസ്റ്റംസിനെ അറിയിച്ച സാഹചര്യത്തിൽ യു.എ.ഇ കോൺസുലേറ്റുമായ നിരന്തര ബന്ധം പുലർത്തുന്ന മന്ത്രി, നിയമ വിരുദ്ധമായ രീതിയിൽ വന്ന പാഴ്സൽ കൈപറ്റിയിട്ട് ഇതുവരെ കേരള പോലീസ് ചോദ്യം ചെയ്യാത്തത് ചട്ടലംഘനമാണെന്ന് അദ് ദേഹം ചൂണ്ടി കാട്ടി. ഇതിനൊക്കെ കൺസൾട്ടൻസി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം പറഞ്ഞേ മതിയാകു എന്ന് ഷൈജോ ഹസ്സൻ കൂട്ടിച്ചേർത്തു.

കോൺസുലേറ്റുമായി നേരിട്ട് ഇടപാട് നടത്തുന്നതിന് കേന്ദ്രാനുമതി വേണമെന്നിരിക്കെ അത് ലംഘിച്ചത് ക്രിമിനൽ നടപടിയാണ്. നിയമനിർമാണ സഭാoഗങ്ങൾ വിദേശസഹായം സ്വീകരിക്കുന്നതിൽ കേന്ദ്രത്തിൻ്റെ മുൻകൂർ അനുമതി ആവശ്യമുണ്ടെന്ന് നിയമം നിലവിലിരിക്കെ അത് ലംഘിച്ചത് ഒരു മന്ത്രിക്ക് യോജിച്ചതല്ല എന്നും വിശുദ്ധ ഖുറാനെ മറയാക്കി മന്ത്രിയെ സംരക്ഷിക്കുന്ന ഇടതുപക്ഷ സർക്കാർ മറുപടി പറയേണ്ടി വരുമെന്ന് അദ് ദേഹം പറഞ്ഞു. ജോർജ് കാടുകുറ്റിപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.സുബീഷ് പി.എസ്, ബൈജു കണ്ടേശ്വരം, ബ്രൈറ്റ് അച്ചങ്ങാടൻ, അരവിന്ദൻ പൊന്നിൻ ചാർത്ത് ,ദേവാനന്ദ് വി.കെ, സനൽദാസ്, സുജിത്ത് എം.എസ്, ടി.എ പോളി, വിനു സഹദേവൻ, റഫീക്ക് ഇടപ്പട്ട, രോഹിത്ത് രാജ്, വിഷ്ണു .കെ.എസ്, എം.എസ്‌.കിഷോർ, വിഷ്ണു സുബ്രമണ്യം, ജാക്സൺമുരിയാട് , ജോസ് കിഴക്കേ പീടിക ,ശരത്ത് പോത്താനി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top