കെ.എസ്.ആർ.ടി.സിയുടെ അൺലിമിറ്റഡ് സ്റ്റോപ്പ്‌ ഓർഡിനറി ബസ്സ് സർവീസിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സിയുടെ ഇരിങ്ങാലക്കുട, തൃപ്രയാർ, ചാലക്കുടി അൺലിമിറ്റഡ് സ്റ്റോപ്പ്‌ ഓർഡിനറി ബസ്സ് സർവീസിന്‍റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. യാത്രക്കിടയിൽ എവിടെയും ഇറങ്ങുവാനും, എവിടെ നിന്ന് കയറുവാനും കഴിയും എന്നതാണ് ഈ സർവീസിന്‍റെ പ്രത്യേകത. ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 6.30 ണ് തൃപ്രയാർക്ക് സർവീസ് ആരംഭിച്ച് അവിടെനിന്നും തൃപ്രയാർ – ചാലക്കുടി സർവ്വീസ് റൂട്ടിൽ സർവീസ് നടത്തും. വൈകിട്ടു 7.55 ന് തൃപ്രയാറിൽ നിന്ന് പുറപ്പെട്ടു ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കും.

ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ, ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവ് പി. വി. ശിവകുമാർ, കെ. എസ്. ആർ. ടി. സി. ചാലക്കുടി എ. ടി. ഒ ടി. കെ. സന്തോഷ്‌, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻ ചാർജ് പി. അജിത്കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ. എസ്. ആർ. ടി. സി ജീവനക്കാർ, യൂണിയൻ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top