മലഞ്ചരക്ക് വ്യാപാരത്തിന്‍റെ ഭാഗമായി കെട്ടുവളങ്ങൾ നിറഞ്ഞു നീങ്ങിയ ചരിത്ര പ്രസിദ്ധമായ ഷണ്മുഖം കനാലിൽ ഇനി എ ഐ വൈ എഫ് ന്‍റെ ജീവൻരക്ഷാ വഞ്ചികൾ

പടിയൂർ : രണ്ട് പ്രളയങ്ങൾ ഏറെ ദുരന്തം വിതച്ച പടിയൂർ പഞ്ചായത്തിൽ ഇനിയൊരു പ്രളയം ഉണ്ടായാൽ അതിജീവിക്കാൻ എ ഐ വൈ എഫ് പടിയൂർ മേഖലാ കമ്മിറ്റി നിർമ്മിച്ച വഞ്ചി എം. എൽ. എ. വി ആർ സുനിൽകുമാർ പൊതുജനങ്ങൾക്കായി സമർപ്പിച്ച് ഉദ്ഘാടനം ചെയ്തു. മലഞ്ചരക്ക് വ്യാപാരത്തിന്‍റെ ഭാഗമായി കെട്ടുവളങ്ങൾ നിറഞ്ഞു നീങ്ങിയ ചരിത്ര പ്രസിദ്ധമായ ഷണ്മുഖം കനാലിൽ എ ഐ വൈ എഫ് ന്‍റെ ജീവൻരക്ഷാ വഞ്ചികൾ ഇറങ്ങി. 25 പേർക്ക് ഒരേ സമയം സഞ്ചരിക്കാവുന്ന വഞ്ചിയാണ് നിർമിച്ചത്.

സാമൂഹിക സേവനത്തിന് സമർപ്പിത യുവത്വം” എന്ന മുദ്രാവാക്യത്തോടെ എ.ഐ.വൈ.എഫ് പ്രവർത്തകർ രൂപം കൊടുത്തിരിക്കുന്ന സേവനസന്നദ്ധരായ യുവാക്കളുടെ സേനയായായ ഭഗത് സിംഗ് യൂത്ത് ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ ഇതുപകാരപെടും.

മേഖലാ പ്രസിഡന്റ് അഭിജിത് വി ആർ അധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി പി മണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ വി രാമകൃഷ്ണൻ, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു, നോർത്ത് ലോക്കൽ സെക്രട്ടറി വി ആർ രമേഷ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിബിൻ ടി വി, എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് മിഥുൻ പി എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെക്രട്ടറി വിഷ്ണു ശങ്കർ സ്വാഗതവും,എ ഐ എസ് എഫ് പഞ്ചായത്ത് സെക്രട്ടറി അഭിമന്യു നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top