ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഞായറാഴ്ച 4 കോവിഡ് പോസിറ്റീവുകൾ, 37 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 171പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഞായറാഴ്ച 4 കോവിഡ് പോസിറ്റീവുകൾ, 37 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 171പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച 6 കോവിഡ് പോസിറ്റീവുകൾ, വാർഡ് 7 മാപ്രാണത്ത് 47, 29 വയസുള്ള പുരുഷൻമാർ, വാർഡ് 9 നമ്പിയൻകാവ്‌ ക്ഷേത്രപരിധിയിലെ 19 വയസുള്ള ആൺകുട്ടി, വാർഡ് 40 തളിയകോണം നോർത്ത് പരിധിയിലെ 29 വയസുള്ള പുരുഷൻ ‌ എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 171 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 37 പേർ ആശുപത്രിയിലും 24 പേർ വീട്ടിലും ചികിത്സയിൽ തുടരുന്നുണ്ട്. 241 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 166 പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 5 പേരും.

Leave a comment

Top