ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ജെറിയാട്രിക് വാർഡ് കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : നഗരസഭാ ജനകീയാസൂത്രണ പദ്ധതി പ്രകാരം പണി കഴിപ്പിച്ച ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ജെറിയാട്രിക് വാർഡ് കെട്ടിടം എം.എൽ.എ പ്രൊഫ.കെ.യു അരുണൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. 30 ലക്ഷം രൂപയാണ് കെട്ടിടം നിർമ്മിക്കാൻ ചെലവഴിച്ചത്. നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു ചടങ്ങിന് അധ്യക്ഷത വഹിച്ചു . ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മിനിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കുര്യൻ ജോസഫ്, മീനാക്ഷി ജോഷി, വത്സല ശശി, വാർഡ് കൗൺസിലർ സംഗീത ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിച്ചു . ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ അബ്ദുൾ ബഷീർ സ്വാഗതവും ആശുപത്രി പി.ആർ. ഒ. ടിന്റു നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top