ആൽഫാ പാലിയേറ്റിവ് കെയറിന്‍റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികളുടെ സമർപ്പണവും, സ്നേഹാദരവും സംഘടിപ്പിച്ചു

വെള്ളാങ്ങല്ലൂർ : ആൽഫ പാലിയേറ്റിവ് കെയർ വെള്ളാങ്ങലൂർ ലിങ്ക് സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികളുടെ സമർപ്പണവും , വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും സംഘടിപ്പിച്ചു. ലിങ്ക് സെന്‍റർ പ്രസിഡന്റ് എ ബി സക്കീർ ഹുസ്സൈൻ അദ്ധ്യക്ഷത വഹിച്ചു. സ്പീച്ച് തെറാപ്പി ഉദ്‌ഘാടനം പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീറും, സ്‌നേഹവീട് പ്രഖ്യാപനം വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാറും ഉദ്‌ഘാടനം നിർവ്വഹിച്ചു.

പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ് ഡ്രസ്സ് ബാങ്കിന്‍റ ഉദ്‌ഘാടനവും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ കൗൺസിലിംഗ്, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് കാരുണ്യഹസ്തം പദ്ധതിയുടെയും ഷഫീർ കാരുമാത്ര രണ്ടാമത്തെ ഹോം കെയർ സർവ്വീസിന്‍റയും ഉദ്‌ഘാടനം നിർവ്വഹിച്ചു. ഫാ. ഫ്രാൻസിസ് താണിയത്ത് , അബ്‌ദുൾ ഷക്കൂർ, ഫാത്തിമാബി, രജിത ആന്റണി, എം എ അൻവർ, മെഹർബാൻ ഷിഹാബ് എന്നിവരെ ആദരിച്ചു.

ആൽഫ ഗവേണിംഗ് ബോഡി മെമ്പർമാരായ കെ എ ഖദിജാബി, തോംസൺ ഇരിങ്ങാലക്കുട, കമ്മ്യൂണിറ്റി കോർഡിനേറ്റർ ആൽഫ ഇ വി രമേഷ്, എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി കെ എം അഷ്‌റഫ് സ്വാഗതവും എം എ അലി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top