ഠാണ-കാട്ടൂർ ബൈപ്പാസ് റോഡിന്‍റെ ശോചനീയാവസ്ഥയിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ച് എഐവൈഎഫ്

ഇരിങ്ങാലക്കുട : ഠാണാ – കാട്ടൂർ ബൈപാസ് റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുക, ഇരിങ്ങാലക്കുട നഗരസഭ ഭരണാധികാരികൾ കണ്ണ് തുറക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിനു റീത്ത് സമർപ്പിച്ച് നടത്തിയ പ്രതിഷേധ സമരം എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം കെ.സി ബിജു ഉദ്ഘാടനം ചെയ്തു.

ഗതാഗത കുരുക്കിന് ആശ്വാസമാകേണ്ട ഠാണ-കാട്ടൂർ ബൈപ്പാസ് റോഡ് തകർന്നത് ഇതുവഴിയുള്ള വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാർക്കും ദുരിതം ആകുകയാണെന്നും നഗരസഭാ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതി ഈ കാര്യത്തിൽ കാണിക്കുന്ന അലംഭാവം ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും, അനുവദിക്കുന്ന ഫണ്ടുകൾ ലാപ്സാക്കുന്ന ഭരണസമിതി ഇരിങ്ങാലക്കുടയുടെ വികസന ക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കുകയാണെന്നും സമരത്തിൽ അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.എസ്‌ കൃഷ്‌ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.ആർ രമേഷ്, ടി.കെ സതീഷ്, വിഷ്ണു ശങ്കർ, ശ്യാംകുമാർ പി.എസ്‌, പി.എസ്‌ മിഥുൻ, ഷാഹിൽ, സുനിൽകുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ടി.വി വിബിൻ സ്വാഗതവും മണ്ഡലം ജോയിന്റ് സെക്രട്ടറി കെ.എസ്‌ പ്രസൂൺ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top