മാനാട്ടുകുന്ന് കമ്മ്യൂണിറ്റി ഹാളിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തിലെ മാനാട്ടുകുയിൽ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച മാനാട്ടുകുന്ന് കമ്മ്യൂണിറ്റി ഹാളിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫസർ കെ യു അരുണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ആർ ഡേവിസ്, സ്ഥിരം സമിതി അധ്യക്ഷൻ സി ജെ നിക്സൺ മെമ്പർമാരായ ഷാജൻ കള്ളിവളപ്പിൽ ഉഷാ ബാബു, ടിവി ഷാജു, കെ ആർ ജോജോ, എ വി രാജേഷ്. പോളി തുണ്ടിയിൽ, അംബിക ശിവദാസൻ ,ഷൈനി സാന്റോ എന്നിവർ പ്രസംഗിച്ചു വാർഡ് മെമ്പർ സുനിത ശശീന്ദ്രൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി എസ് ശ്രീകാന്ത് നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top