ജ്യേഷ്ഠഭാര്യയെ വധിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 60000 രൂപ പിഴയും

ഇരിങ്ങാലക്കുട : ജ്യേഷ്ഠഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അവിട്ടത്തൂർ യുവരശ്മി നഗറിലുള്ള പട്ടത്ത് വീട്ടിൽ വേലായുധൻ എന്ന ഉണ്ണിച്ചെക്കനെ (63 ) കുറ്റകാരനെന്നുകണ്ട് ഇന്ത്യൻ ശിക്ഷ നിയമം 341, 326 വകുപ്പുകൾ പ്രകാരം 5 വർഷം കഠിനതടവിനും 10000 രൂപ പിഴയൊടുക്കാനും 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും 50000 രൂപ പിഴയൊടുക്കുന്നതിനും ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ എസ് രാജീവ് ശിക്ഷ വിധിച്ചു. അവിട്ടത്തൂർ പട്ടത്ത് വീട്ടിൽ ചോതി ഭാര്യാ അലിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വേലായുധനെ കോടതി ശിക്ഷിച്ചത്.

പ്രതിയുമായി അകന്നു കഴിഞ്ഞിരുന്ന പ്രതിയുടെ ഭാര്യയെയും മക്കളെയും അലിയുടെ വീട്ടിൽ നിർത്തി സംരക്ഷിക്കുകയും മറ്റും ചെയ്തതിനാൽ പ്രതിയുടെ ഭാര്യയോടും പ്രതിയുടെ ജ്യേഷ്ഠന്റെ ഭാര്യയായ അലിയോടും കടുത്ത വൈരാഗ്യമുണ്ടായിരുന്ന പ്രതി 2017 നവംബർ 12 ന് ഉച്ചക്ക് 2 മണിക്ക് കുടംബശ്രീ യോഗസ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന അലിയെ പ്രതിയുടെ വീടിനു സമീപത്തു വച്ച് തടഞ്ഞു വെട്ടുകത്തികൊണ്ട് തലയിലും വലതുതോളിലും വലതുനെറ്റിയിലും വലതു കയ്യിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചതിൽ അലിയുടെ കൈപ്പത്തി അറ്റുപോയിട്ടുള്ളതാണ് . വെട്ടേറ്റ് വഴിയിൽ കിടന്നിരുന്ന അലിയെ നാട്ടുകാരും മറ്റും ചേർന്ന് ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു പിന്നീട് തൃശൂർ എലൈറ്റ് മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ നവംബർ 20 ന് മരണപെട്ടു.

ആളൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന വി വി വിമൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ കൊടുങ്ങലൂർ ഇൻസ്‌പെക്ടർ ആയിരുന്ന പി സി ബിജുകുമാർ തുടരന്വേഷണം നടത്തി.ഇരിങ്ങാലക്കുട പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന എം കെ സുരേഷ്‌കുമാർ ആൺ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ദൃക്സാക്ഷികളുടെ തെളിവുകളും മരണപ്പെട്ട അല്ലി പ്രതിയുടെ മകൻ മുൻപാകെ നൽകിയ മരണ മൊഴിയുടെയും പരിക്കേൽപ്പികാൻ ഉപയോഗിച്ച വെട്ടുകത്തിയിലെ ഡി എൻ എ പരിശോധനാഫലവും ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

കേസിൽ പ്രോസിക്യൂട്ടിന് ഭാഗത്തുനിന്നും പ്രതിയുടെ മകൻ ഉൾപ്പെടെ 27 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, വി എസ ദിനൽ, അർജുൻ കെ എസ് എന്നിവർ ഹാജരായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top