രാഷ്ട്രീയ വിരോധത്താൽ ആക്രമണം – പ്രതികൾക്ക് തടവും പിഴയും

ഇരിങ്ങാലക്കുട : സി പി എം പ്രവർത്തകനായ മറ്റത്തൂർ പടിഞ്ഞാട്ടുമുറി വടക്കേടൻ നിഷാന്തിനെ ആക്രമിച്ച കേസിൽ പ്രതികളായ മറ്റത്തൂർ ആനന്ദപുരത്തുകാരൻ സുദർശനൻ (32) , സഹോദരൻ സുജിത്ത് (33), കീഴായി നിതീഷ് (29), പടിഞ്ഞാറെപുരയ്‌ക്കൽ അകേഷ് (27) എന്നിവരെ കുറ്റക്കാരെന്നു കണ്ട് ഇരിങ്ങാലക്കുട അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ ഇന്ത്യൻ ശിക്ഷ നിയമം വിവിധ വകുപ്പുകൾ പ്രകാരം 3 വര്ഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.

2014 നവംബർ 11 ന് ആറേശ്വരം ഷഷ്ടി ദിവസം മൂലകൂടം സ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായ വാക്ക് തർക്കത്തിലും രാഷ്ട്രീയ വൈരാഗ്യത്തിലും ആർ എസ് എസ് പ്രവർത്തകരായ പ്രതികൾ മരകായുധമായ ഇരുമ്പുവടി, പി വി സി പൈപ്പ് , ദണ്ഡ് എന്നിവ കൊണ്ട് നിഷാന്തിനെ ആക്രമിക്കുകയാണുണ്ടായത്.

കൊടകര പോലീസ് ഇൻസ്പെക്ടറായിരുന്ന കെ കെ ഷണ്മുഖൻ, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, വി എസ് ദിനൽ, അർജുൻ കെ എസ്, എന്നിവർ ഹാജരായി.


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top