മൊത്ത സംഭരണ വിപണന കേന്ദ്രം ആരംഭിച്ചു

ആളൂർ : ആളൂർ ഗ്രാമ പഞ്ചായത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ കല്ലേറ്റുങ്കരയിൽ ആളൂർ ഗ്രാമപഞ്ചായത്ത് വക സ്ഥലത്ത് ആരംഭിച്ച കാർഷികോൽപ്പന്നങ്ങളുടെ മൊത്ത സംഭരണ വിപണന കേന്ദ്രത്തിന്‍റെ ഔപചാരിക ഉദ്ഘാടനം ഇരിങ്ങാലക്കുട എം എൽ എ കെ യു അരുണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ആർ ഡേവിസ് ആദ്യവില്പന നിർവഹിച്ചു. കൃഷി ഓഫീസർ പി ഒ തോമസ് പദ്ധതി വിശദീകരണം നടത്തി.

മെമ്പർമാരായ ഷാജൻ കള്ളിവളപ്പിൽ, സ്റ്റെല്ലാ വിൽസൺ, സുനിത ശശീന്ദ്രൻ, ടിവി ഷാജു, ഐ കെ ചന്ദ്രൻ, കെ ആർ ജോജോ, എ വി രാജേഷ്, സെക്രട്ടറി പി എസ് ജോസ് ഫ്രാൻസിസ്, സെക്രട്ടറി ശ്രീകാന്ത്, വാർഡ് ക്ലസ്റ്റർ പ്രസിഡണ്ട് ജോസ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഉഷ ബാബു സ്വാഗതവും ബിജു കെ എ നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top