കോൺഗ്രസ്‌ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് എൽ ഡി എഫ് ഭരണസമിതിയുടെ ദുർഭരണത്തിനും, സ്വർണ്ണക്കടത്തു കേസിൽ സംസ്ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെട്ടും പഞ്ചായത്തിലെ കോൺഗ്രസ്‌ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ ധർണ വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്‍റ് ‌ അയൂബ് കരൂപ്പടന്ന ഉദ്‌ഘാടനം നടത്തി. പ്രതിപക്ഷ നേതാവ് കെ.എച്ച്. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ‌ കമാൽ കാട്ടകത്തു മുഖ്യ പ്രഭാഷണം നടത്തി. ഷംസു വെളുത്തേരി, നസീമ നാസർ, ധർമജൻ വില്ലേടത്തു, സിമി കണ്ണദാസ് എന്നിവർ സംസാരിച്ചു. മണി മോഹൻദാസ്, മെമ്പർമാരായ കദീജ അലവി. ആമിനാബി എന്നിവർ ധർണക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top