സി.സി.ടി.വി. ക്യാമറ നശിപ്പിച്ചതായി പരാതി

കോമ്പാറ : വെസ്റ്റ്‌ കോമ്പാറ റസിഡന്‍സ് അസോസിയേഷന്‍ പരിധിയില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളിൽ ഒരെണ്ണം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. അസോസിയേഷന്‍ പരിസരത്തെ വീടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, പ്രദേശത്തെ സാമൂഹ്യ വിരുദ്ധരുടെ ശല്യം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രദേശത്തെ റോഡുകളില്‍ സി.സി.ടി.വി.ക്യാമറകള്‍ സ്ഥാപിച്ചത്. ഈ ക്യാമറകളില്‍ ഒന്നാണ് രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തകര്‍ത്ത ദൃശ്യങ്ങള്‍ മറ്റൊരു ക്യാമറയില്‍ പതിഞ്ഞിട്ടുള്ളതായും എത്രയും വേഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top