കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കരിദിനാചാരണവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു

വെള്ളാങ്ങല്ലൂർ : സ്വർണ്ണക്കടത്ത് കേസിൽ മന്ത്രിസഭയുടെ കൂട്ട രാജി ആവശ്യപ്പെട്ടുകൊണ്ട് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോണത്തുകുന്നു ജംഗ്ഷനിൽ സംഘടിപ്പിച്ച കരിദിനാചാരണവും പ്രതിഷേധ സംഗമവും കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്‍റ് ‌ ഇ. വി. സജീവ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ‌ അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷത വഹിച്ചു. എം. ബി. അന്നാസ്, വി. മോഹൻദാസ്, സി. കെ. റാഫി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top