ഒരു ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാക്കുന്നു – ഞായറാഴ്ച 12 കോവിഡ് പോസിറ്റീവ്

ഒരു ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാക്കുന്നു – ഞായറാഴ്ച 12 കോവിഡ് പോസിറ്റീവ്

ഇരിങ്ങാലക്കുട : ഒരു ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാക്കുന്നു ഞായറാഴ്ച 12 പേർക്കാണ് വിവിധ വാർഡുകളിലായി കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. വാർഡ് 1ൽ 28 വയസ്സുള്ള സ്ത്രീ, വാർഡ് 6 ൽ 35 വയസ്സുള്ള പുരുഷൻ, 24 വയസ്സുള്ള സ്ത്രീ, വാർഡ് 14 ൽ 49 വയസ്സുള്ള പുരുഷൻ, 38 വയസ്സുള്ള സ്ത്രീ, 12 വയസ്സുള്ള പെൺകുട്ടി, 8 വയസ്സുള്ള പെൺകുട്ടി, വാർഡ് 17 ൽ 61 വയസ്സുള്ള പുരുഷൻ, വാർഡ് 24 ൽ 62 വയസ്സുള്ള സ്ത്രീ, വാർഡ് 38 ൽ 43 വയസ്സുള്ള സ്ത്രീ, 17 വയസ്സുള്ള ആൺകുട്ടി, വാർഡ് 40 ൽ 49 വയസ്സുള്ള പുരുഷൻ. ഇതോടെ നഗരസഭ പ്രദേശങ്ങളിൽ ഇതുവരെ ആകെ കോവിഡ് പോസിറ്റീവ് ആയത് 200 പേരായി.

നിരീക്ഷണത്തിൽ 142 പേർ നഗരസഭ പ്രദേശത്ത് കഴിയുന്നുണ്ട്. ഹോം ക്വാറന്റൈയിനിൽ 138 പേർ, ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈനിൽ 4 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 51 പേരുമാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top