മന്ത്രി കെ ടി ജലീൽ രാജി വക്കണം – യൂത്ത് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജി വക്കണം എന്നാവശ്യപെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധ പ്രകടനം നിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയപാലൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് മുൻ നിയോജക മണ്ഡലം പ്രസിഡണ്ട് ധീരജ് തേറാട്ടിൽ, വേളൂക്കര മണ്ഡലം പ്രസിഡണ്ട് ജോൺ, സനൽ കല്ലൂക്കാരൻ, അജയ് മേനോൻ, അവിനാശ് ഒ എസ്, ഡിക്സൺ സണ്ണി, സ്നേഹ എസ് മേനോൻ, ഗിഫ്റ്റ്സൺ ബിജു എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a comment

Top