നിർദ്ധനരായ കിടപ്പു രോഗികൾക്ക് പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്ത് ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം

ഇരിങ്ങാലക്കുട : പി.ആർ. ബാലൻ മാസ്റ്ററുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം ഇരിങ്ങാലക്കുട ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർദ്ധനരായ കിടപ്പു രോഗികൾക്ക് പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം കൂടൽമാണിക്യം ദേവസ്വം പ്രസിഡണ്ടും ആർദ്രത്തിന്റെ കോ ഓർഡിനേറ്ററുമായ പ്രദീപ് മേനോൻ നിർവ്വഹിച്ചു. ഡോ. കെ.പി. ജോർജ് മാഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.എം. രാജേഷ്, അംബിക വിശാഖൻ, ഒ എൻ അജിത് കുമാർ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top