പുല്ലൂർ വേലത്തിക്കുളം പുനർനിർമ്മിച്ച് നാടിന് സമർപ്പിച്ചു

പുല്ലൂർ : മുരിയാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019 – 20 പദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്ന് ലക്ഷം രൂപ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ വേലത്തിക്കുളത്തിന്‍റെ സമർപ്പണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സരിത സുരേഷ് നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ അജിത രാജൻ, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പി ആർ സുന്ദരൻ, മോഹനൻ മാസ്റ്റർ ,തോമസ് കാട്ടുക്കാരൻ ,ബിജു ഭാസക്കർ എന്നിവർ സംസാരിച്ചു. വാർഡിലെ പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top