ആൾ താമസമില്ലാത്ത പുരയിടത്തിൽ, കുഴിച്ചിട്ട നിലയിൽ 300 ലിറ്റർ വാഷ് കണ്ടെത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റേഞ്ചിലെ സീനിയർ പ്രിവന്റീവ് ഓഫീസർ വിന്നി സിമേതിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മുപ്ലിയം ഉപ്പുഴിയിൽ ആൾ താമസമില്ലാത്ത പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ 2 ഡ്രമ്മുകളിൽ നിന്നും 300 ലിറ്റർ വാഷ് കണ്ടെത്തി. റേഞ്ചാഫീസിൽ ഒരു അബ്കാരി കേസ്സ് രജിസ്റ്റർ ചെയ്തു. അന്വേഷണ സംഘത്തിൽ പി ഓമാരായ വിന്നി സിമേതി, ജോഷി, സി ഇ ഓമാരായ വത്സൻ, അജിത്ത്, വനിതാ ഓഫീസർ രജിത എന്നിവർ പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top