എസ് ടി കോളനി – കുറ്റിക്കാടൻ മൂല റോഡിന്‍റെ ഉദ്‌ഘാടനം നിർവ്വഹിച്ചു

കല്ലംകുന്ന് : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വേളൂക്കര ഗ്രാമ പഞ്ചായത്തിൽ 4 ,5 വാർഡുകൾ ബന്ധിപ്പിച്ചു പതിനെട്ടുലക്ഷത്തി നാല്പതിനായിരം രൂപ ചിലവഴിച്ച് നിർമ്മിച്ച കല്ലംകുന്ന് എസ് ടി കോളനി- കുറ്റിക്കാടൻ മൂല റോഡിന്‍റെ ഉദ്‌ഘാടനം പ്രൊഫ. കെ യു അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഉജിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡ് മെമ്പർ വിനയൻ ആശംസകൾ അർപ്പിച്ചു. മുൻ പ്രസിഡന്‍റ് ഇന്ദിരാ തിലകൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് കെ ടി പീറ്റർ നന്ദിയും പറഞ്ഞു.

Leave a comment

Top