പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ വൺ റുപ്പി ചലഞ്ചിലൂടെ സമാഹരിച്ച തുക ഡയാലിസിസിനു കൈമാറി

പുല്ലൂർ : നമ്മളിൽ എല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാനാവില്ല, എന്നാൽ വലിയ സ്നേഹത്തോടെ ചെറിയ കാര്യങ്ങൾ ചെയ്യാനാകും, നമ്മുടെ കരുണകൊണ്ട് അനേകരുടെ വേദന കുറക്കാൻ വലിയ സ്നേഹത്തോടെ നൽകൂ ഒരു രൂപ എന്ന ആഹ്വാനവുമായി കഴിഞ്ഞ വർഷം ഓണാഘോഷത്തോടനുബന്ധിച്ചു പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഡയാലിസിസ് രോഗികൾക്കുവേണ്ടി ഒരുക്കിയ വൺ റുപ്പി ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷം രുപ സ്റ്റാഫ് പ്രതിനിധി നസീർ വി. എസ്. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സി എസ് എസ് നു ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ ഡോക്ടർ കിരൺ തട്ട്ലയുടെ സാന്നിധ്യത്തിൽ കൈമാറി. മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സിസ്റ്റർ റീറ്റ സി എസ് എസ്, ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, ഡയാലിസിസ് ഇൻചാർജ് സിസ്റ്റർ റോസ്‌ലിൻ സി എസ് എസ് എന്നിവർ സംസാരിച്ചു. ഹോസ്പിറ്റലിലെ ഡോക്ടർമാർ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a comment

Top