ജനറൽ ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി റോട്ടറി ക്ലബ്

ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റോട്ടറി ക്ലബ്ബ്, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് ആവശ്യമായ 2 ലക്ഷത്തോളം വിലമതിക്കുന്ന പി പി ഇ കിററുകളും എൻ 95 മാസ്ക്കുകളും നല്കി. ഡിസ്ട്രിക്ക് ഗവർണർ നോമിനി മോഹൻകുമാർ നായർ കിററുകളും മാസ്ക്കുകളും ആശുപത്രി സൂപ്രണ്ട് എ. എ. മിനിമോൾക്ക് കൈമാറി. ഇരിങ്ങാലക്കുട സെൻട്രൽ ക്ലബ്ബ് പ്രസിഡണ്ടു് ടി. ജെ. പ്രിൻസ്, മുൻവർഷത്തെ ഡിസ്ട്രിക്ക് സെക്രട്ടറി സുരേഷ് കുമാർ, അസ്സിസ്ററന്റ് ഗവർണർ അഡ്വ. രമേഷ് കൂട്ടാല, ഡിസ്ട്രിക്ക് ഒഫീഷ്യൽ ടി.പി.സബാസ്ററ്യൻ, ഡയറക്ടർ പി. ടി. ജോർജ്, ഇരിങ്ങാലക്കുട മെയിൻ ക്ലബ്ബ് സെക്രട്ടറി രഞ്ജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top