കോവിഡ് 19 നിർണയം : ആന്റിജൻ പരിശോധനക്ക് ഇരിങ്ങാലക്കുട മെട്രോ ഹോസ്പിറ്റലിന് അനുമതി

ഇരിങ്ങാലക്കുട : കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കോവിഡ് റാപിഡ് ആന്റിജൻ പരിശോധന ഇരിങ്ങാലക്കുട മെട്രോ ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകൃത ആന്റിജൻ പരിശോധനയുടെ റിസൾട്ട് അര മണിക്കൂറിനുള്ളിൽ ലഭിക്കും. കോവിഡ് 19 ആർ ടി പി സി ആർ (RTPCR ) ടെസ്റ്റും ലബോറട്ടറി വഴി ചെയ്തുകൊടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 7306112130 എന്ന നമ്പറിൽ ബന്ധപെടുക

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top