ഇരിങ്ങാലക്കുട, മാനവലശ്ശേരി വില്ലേജ് ഓഫീസുകളിലേക്ക് കോവിഡ് സുരക്ഷാ സംവിധാനങ്ങൾ നൽകി ഇന്ത്യൻ സീനിയർ ചേംബർ ഇരിങ്ങാലക്കുട ലീജിയൻ

ഇരിങ്ങാലക്കുട : ഇന്ത്യൻ സീനിയർ ചേംബർ ഇരിങ്ങാലക്കുട ലീജിയൻ, മാനവലശ്ശേരി, ഇരിങ്ങാലക്കുട വില്ലേജ് ഓഫീസുകളിലേക്ക് കോവിഡ് സുരക്ഷാ സംവിധാനങ്ങളായ പെഡസ്റ്റൽ സാനിറ്റൈസർ സ്റ്റാൻഡും, സാനിറ്റൈസറും വിതരണം ചെയ്തു. ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിൽ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ബഷീർ, മാനവലശ്ശേരി വില്ലേജ് ഓഫീസിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് എന്നിവർ ഉദ്‌ഘാടനം നിർവഹിച്ചു. ചേംബർ പ്രസിഡന്‍റ് ‌അജിത്കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഫിലോമിന ജോയ്, ശിവകുമാർ പി വി, വില്ലേജ് ഓഫീസർമാരായ രാധിക, പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ ജെയ്സൺ പാറേക്കാടൻ സ്വാഗതവും പ്രദീപ്‌ നന്ദിയും പറഞ്ഞു.

Leave a comment

Top