അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം 20 മുതൽ 29 വരെ

അവിട്ടത്തൂർ : കേരളത്തിലെ മഹാദേവക്ഷേത്രങ്ങളിലൊന്നായ അവിട്ടത്തൂർ ശിവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 20 ന്കോടിയേറി 29 ന് ആറാട്ടോടുകൂടി സമാപിക്കും. 20 ന് ശനിയാഴ്ച സന്ധ്യക്ക് കാവ്യകേളി, 7 മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം സഞ്ജു ശിവറാം നിർവ്വഹിക്കും. രാത്രി 8 30 ന് കൊടിയേറ്റം, തുടർന്ന് നൃത്തനൃത്യങ്ങൾ. 10 :15 ന് കൊടുപ്പുറത്ത് വിളക്ക്. 21 ന് സന്ധ്യക്ക് സംഗീതാർച്ചന, നൃത്ത നൃത്യങ്ങൾ. 22 ന് രാത്രി 7 :30 ന് നാട്ടിരങ്ങ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ. 23 ന് വൈകീട്ട് 6 :45 ന് സിനിമാ താരം ദേവി ചന്ദന അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 24 ന് വൈകീട്ട് 6:45 ന് ചലച്ചിത്ര പിന്നണി ഗായകരായ എടപ്പാൾ വിശ്വനാഥ്, റീന മുരളി, ഇന്ദുലേഖ ആൻഡ് പാർട്ടിയുടെ ഗാനസന്ധ്യ. അവതരണം ജയരാജ് വാരിയർ. 25 ന് സന്ധ്യക്ക് കണ്ണൂർ ജയശ്രീ രാജീവ് ആൻഡ് ടീം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഫ്യൂഷനും രാത്രി 10 ;30 ന് കിരാതം കഥകളിയും നടത്തുന്നു. 26 ന് വെള്ളിയാഴ്ച്ച ഉത്സവബലി. രാവിലെ 10 ന് കാണിക്കയിടൽ മാതൃക്കൽദർശനം, വൈകീട്ട് 7ന് മട്ടന്നൂർ ശ്രീരാജ് ആൻഡ് പാർട്ടിയുടെ തായമ്പക, രാത്രി 10: 30ന് തിരുവനന്തപുരം അക്ഷരകലയുടെ നാടകം എഴുത്തച്ഛൻ.

എട്ടാം ഉത്സവമായ 27ന് ശനിയാഴ്ച്ച വലിയവിളക്ക്. രാവിലെ 9 മുതൽ 12 :30 വരെ ഏഴ് ആനകളോടുകൂടിയ ശീവേലി. മേള കലാനിധി പെരുവനം സതീശൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം. ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് 7ന് പിന്നണി ഗായിക ഹരിത ഹരീഷ്, പെരുമ്പാവൂർ ഷൈൻ, അഖിൽ ചന്ദ്ര ശേഖർ തുടങ്ങിയവരുടെ ഭക്തി ഗാനമേള, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്നു.രാത്രി 8 :30 ന്എഴുന്നെള്ളിപ്പ്. കലാമണ്ഡലം ശിവദാസ് ആൻഡ് പാർട്ടി നയിക്കുന്ന പഞ്ചാരിമേളം. ഒമ്പതാം ഉത്സവമായ 28 ന് ഞായറാഴ്ച രാവിലെ 9 മുതൽ 1 വരെ ഏഴു ആനകളോടുകൂടിയ ശീവേലി. പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം. ഉച്ചക്ക് 12ന് പ്രസാദ ഊട്ടു വൈകീട്ട് 7ന് കലാമണ്ഡലം ഗീതാനന്ദൻ ആൻഡ് പാർട്ടിയുടെ ഓട്ടൻതുള്ളൽ. രാത്രി 8 :30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 10 മുതൽ ചെറുശ്ശേരി ശ്രീകുമാർ മാരാർ ആൻഡ് പാർട്ടിയുടെ പഞ്ചവാദ്യം. രാത്രി 12ന് പാണ്ടിമേളം. പത്താം ഉത്സവമായ 29ന് തിങ്കളാഴ്ച്ച ആറാട്ട്. രാവിലെ ക്ഷേത്രകുളമായ അയ്യൻചിറയിലേക്ക് ആറാട്ടെഴുന്നള്ളിപ്പ്. 10ന് ആറാട്ട്. തുടർന്ന് കൊടിക്കൽപറ, ആറാട്ടുകഞ്ഞി വിതരണം എന്നിവ നടക്കും. പത്തു ദിവസവും രാവിലെ ശീവേലിയും, രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി എം.എസ് മനോജ്, ട്രഷറർ വി.പി. ഗോവിന്ദൻകുട്ടി, പബ്ലിസിറ്റി ചെയർമാൻ സി.സി. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top