മുകുന്ദപുരം താലൂക്ക് പട്ടയങ്ങളുടെ വിതരണോദ്‌ഘാടനം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വിവിധ ഇനത്തിലുള്ള പട്ടയങ്ങളുടെ വിതരണോദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. മുകുന്ദപുരം താലൂക്കിൻ കീഴിലുള്ള ഇരിങ്ങാലക്കുട വില്ലേജ് 2, പുല്ലൂർ വില്ലേജ് 5, മനവലശ്ശേരിവില്ലേജ് 6, കാട്ടൂർ വില്ലേജ് 5, കടുപ്പശ്ശേരി വില്ലേജ് 10, കാറളം വില്ലേജ് 21, പൊറത്തിശ്ശേരി വില്ലേജ് 5, ആനന്ദപുരം വില്ലേജ് 9, പടിയൂർ വില്ലേജ് 2, മാടായിക്കോണം വില്ലേജ് 6, മുരിയാട് വില്ലേജ് 7, കൊറ്റനെല്ലൂർ വില്ലേജ് 3, എന്നിങ്ങനെ ആകെ 81പട്ടയങ്ങൾ ആണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്.

കോവിഡ് മാനദണ്ഡം അനുസരിച്ചു 7 പേരുടെ പട്ടയങ്ങൾ മാത്രമാണ് താലൂക്കിൽ വിതരണം ചെയ്തത്. ബാക്കിയുള്ള പട്ടയങ്ങൾ അതാത് വില്ലേജ് ഓഫീസ് വഴി വിതരണം ചെയ്യും. താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. ആർ. ഡി. ഒ . സി . ലതിക ആശംസ അർപ്പിച്ചു. മുകുന്ദപുരം തഹസീൽദാർ ഐ. ജെ. മധുസൂദനൻ സ്വാഗതവും മുകുന്ദപുരം ഭൂരേഖ തഹസീൽദാർ ശാന്തകുമാരി നന്ദിയും പറഞ്ഞു.

Leave a comment

Top