സർക്കാർ ഓഫീസുകളിൽ കോവിഡ് സുരക്ഷാ സംവിധാനങ്ങൾ നൽകി ഇന്ത്യൻ സീനിയർ ചേംബർ ഇരിങ്ങാലക്കുട ലീജിയൻ

ഇരിങ്ങാലക്കുട : വിവിധ സർക്കാർ ഓഫീസുകളിൽ ഇന്ത്യൻ സീനിയർ ചേംബർ ഇരിങ്ങാലക്കുട ലീജിയന്‍റെ ആഭിമുഖ്യത്തിൽ കോവിഡ് സുരക്ഷാ സംവിധാനങ്ങളായ സാനിറ്റയിസർ സ്റ്റാൻഡ്, മാസ്‌ക്കുകൾ എന്നിവ വിതരണം ചെയ്യുന്നതിന്‍റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട ഗവ. വെറ്ററിനറി പോളി ക്ലിനിക്കിലേക്ക് സാനിറ്റയിസർ സ്റ്റാൻഡ് നൽകിക്കൊണ്ട് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു നിർവഹിച്ചു. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന സർക്കാർ ഓഫീസുകളിലായിരിക്കും ഇവ വിതരണം ചെയ്യുക.

സീനിയർ ചേംബർ പ്രസിഡന്റ്‌ അജിത്കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ ചെയർമാൻ കുര്യൻ ജോസഫ് മുഖ്യ അതിഥിയായിരുന്നു. വാർഡ് കൗൺസിലർ സംഗീത ഫ്രാൻസിസ്, ഹോസ്പിറ്റൽ സീനിയർ വെറ്ററിനറി സർജൻ  ഡോ. ബാബുരാജ് ടി. എ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ ജെയ്സൺ പാറേക്കാടൻ സ്വാഗതവും സെക്രട്ടറി അഡ്വ. പാട്രിക് ഡേവിസ് നന്ദിയും രേഖപ്പെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top