മുകുന്ദപുരം താലൂക്ക് പട്ടയമേള തിങ്കളാഴ്ച 2:30ന്

മുകുന്ദപുരം താലൂക്കിലെ പട്ടയമേള താലൂക്ക് കോൺഫറൻസ് ഹാളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ന് നടക്കും. 9 പുറമ്പോക്ക് പട്ടയങ്ങളും, 256 എൽ.പി പട്ടയങ്ങളുമാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ പട്ടയമേള ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ന് നടക്കും. 9 പുറമ്പോക്ക് പട്ടയങ്ങളും, 256 എൽ.പി പട്ടയങ്ങളുമാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. തൃശൂർ എം.പി ടി.എൻ പ്രതാപൻ, ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഇരിങ്ങാലക്കുട വില്ലേജിൽ 5, മാടായിക്കോണം വില്ലേജിൽ 1, പൊറത്തിശ്ശേരി വില്ലേജിൽ 1, തൃക്കൂർ വില്ലേജിൽ 2 എന്നിങ്ങനെ 9 പുറമ്പോക്ക് പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 256 എൽ.പി പട്ടയങ്ങൾ അതത് വില്ലേജ് ഓഫീസുകൾ വഴി നിശ്ചിത തീയതികളിൽ വിതരണം ചെയ്യും. 1/8/1979 തീയതി വെച്ച് കൈവശാവകാശം ഉള്ളവർക്കോ, അവരുടെ കുടുംബങ്ങൾക്കോ ആണ് ഇപ്പോൾ പട്ടയം വിതരണം ചെയ്യുന്നത്. ജില്ലയിലെ വിവിധഇനം പട്ടയ വിതരണത്തിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11:30ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഓൺലൈനായി നിർവഹിക്കും. ജില്ലയിൽ 4201 പട്ടയങ്ങൾ ആണ് വിതരണം ചെയ്യുന്നത്. മുകുന്ദപുരം താലൂക്കിലെ പട്ടയമേള തിങ്കളാഴ്ച 11:30 ൽ നിന്ന് ഉച്ചക്ക് 2:30 ലേക്ക് മാറ്റിയിട്ടുണ്ട് എന്ന് തഹസിൽദാർ ഐ.ജെ മധുസൂദനൻ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top