വെള്ളാങ്ങല്ലൂർ മീൻ തട്ടുകളിലെ പോസിറ്റീവ് തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ആൻ്റിജൻ പരിശോധനയിൽ രണ്ട് പേർക്ക് കൂടി കോവിഡ്

വെള്ളാങ്ങല്ലൂർ മീൻ തട്ടുകളിലെ പോസിറ്റീവ് തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ആൻ്റിജൻ പരിശോധനയിൽ രണ്ട് പേർക്ക് കൂടി കോവിഡ്

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ, കോണത്തുകുന്ന് മീൻ തട്ടുകളിൽ ജോലി ചെയ്തിരുന്ന പോസിറ്റീവ് തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ 94 സാമ്പിളുകളുടെ ആൻ്റിജൻ പരിശോധനയിൽ രണ്ട് പേർക്ക് കൂടി കോവിഡ് പോസിറ്റീവ് വാർഡ് i8 ലെ 59 വയസുള്ള പുരുഷനും,വാർഡ് 13 ലെ 36 വയസുള്ള പുരുഷനുമാണ് പോസിറ്റീവായത്. കഴിഞ്ഞ ദിവസം വാർഡ് 14 ലെ 35 വയസുള്ള പുരുഷനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഈ പോസിറ്റീവ് കേസുകളുടെ സമ്പർക്ക പട്ടിക പരിശോധിച്ചതിനെ തുടർന്ന് കൂടുതൽ ആളുകളുമായി സമ്പർക്കം നടന്നതായി വ്യക്തമായി.

വാർഡ് 15 ലെ ബ്രാലം സെന്ററിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടയ്ക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്. വാർഡ് 12 മുതൽ 15 വരെ കണ്ടെയ്‌ൻമെൻറ് സോൺ ആക്കുവാൻ ശുപാർശ ചെയ്തിട്ടുണ്ട്.വാർഡ് 11 കടലായിയിൽ പ്രവർത്തിക്കുന്ന മത്സ്യ വിപണന കേന്ദ്രം, വാർഡ് 12 കരൂപ്പടനയിലെ റേഷൻ കടയും തൊട്ടടുത്ത പ്രവർത്തിക്കുന്ന പലചരക്ക് കടയും താത്കാലികമായി അടപ്പിച്ചു. ചൊവ്വാഴ്ച നടക്കുന്ന ആന്റിജൻ പരിശോധനയിൽ സമ്പർക്ക പട്ടികയിൽ ഉള്ളവരെയും പരിശോധിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top