താഷ്ക്കന്‍റ് ലൈബ്രറിയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി

പട്ടേപ്പാടം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറിയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉദ്‌ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം നിർവ്വഹിച്ചു.

അര ഏക്കറോളം സ്ഥലത്ത് കൂർക്ക, പയർ, വെണ്ട, മുളക്, തുടങ്ങിയ ഇനങ്ങളാണ് ലൈബ്രറി കൃഷിയിറക്കിയിട്ടുള്ളത്. വർഷങ്ങളായി തരിശുകിടന്നിരുന്ന ഒന്നര ഏക്കർ നെൽപ്പാടത്തും വിത്തിറക്കിയിട്ടുണ്ട്. രമിത മോൾ സുധീന്ദ്രൻ, ബിന്ദു, വി.എച്ച് ഷഫീർ എന്നീ ലൈബ്രറി ഭാരവാഹികളാണ് കൃഷിക്ക് നേതൃത്വം കൊടുക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top