ഹൈമാസ്റ്റ് ലൈറ്റ് ഉദ്‌ഘാടനം നടത്തി

ആളൂർ : ആളൂർ, മാള റോഡ് ജംഗ്ഷനിൽ എംഎൽഎ ഫണ്ട് 5 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍റെ ഔപചാരിക ഉദ്ഘാടനം ഇരിങ്ങാലക്കുട എം എൽ എ പ്രൊഫസർ കെ യു അരുണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നൈസൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ ആർ ഡേവിസ്, പഞ്ചായത്ത് മെമ്പർ ലത രാമകൃഷ്ണൻ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ കൊച്ചുത്രേസ്യ ദേവസ്സി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി എസ് ശ്രീകാന്ത് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top