നമ്പിക്കുന്നു കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം നിർവ്വഹിച്ചു

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തിൽ 26.5 ലക്ഷം രൂപ പട്ടികജാതി ഫണ്ട് ചെലവഴിച്ച് നിർമ്മിച്ച നമ്പിക്കുന്നു കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എൽ എ പ്രൊഫസർ കെ യു അരുണൻ നിർവഹിച്ചു. ഏകദേശം 200 കുടുംബങ്ങൾക്ക് ഈ ഹാൾ ഉപകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നൈസൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ ആർ ഡേവിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അംബിക ശിവദാസൻ, താഴേക്കാട് സഹകരണ ബാങ്ക് ഡയറക്ടർ പി സി ബിജു, താഴേക്കാട് ബാങ്ക് പ്രസിഡന്റ്‌ എം.എസ് മൊയ്‌ദീൻ എന്നിവർ ആശംസകൾ നേർന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷൻ സി കെ നിക്സൺ സ്വാഗതവും മുൻ മെമ്പർ പി വിജേഷ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top