ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മയുടെ ആദരം

വെള്ളാങ്ങല്ലൂര്‍ : കരൂപ്പടന്ന സ്കൂളിലെ 1986 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ പി.എച്ച്.സി.യിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു. എം.എല്‍.എ, വി.ആര്‍.സുനില്‍കുമാര്‍ പി.എച്ച്.സി.യിലെ ഡോക്ടര്‍മാരായ ഡോ.അജിത്ത് തോമസ്‌, ഡോ.ലേഖ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.എ.അനില്‍കുമാര്‍ എന്നിവര്‍ക്ക് മധുരപ്പെട്ടി നല്‍കി ഉദ്ഘാടനം നിർവ്വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ.മോഹനന്‍, പൂര്‍വ്വ വിദ്യാര്‍ഥി പ്രതിനിധികളായ കെ.ഉണ്ണികൃഷ്ണന്‍, ആര്‍.കെ.സലിം, ജീവിതം നാസര്‍, അന്‍വര്‍, മനോജ്‌, രമേഷ് അലങ്കാര്‍ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.. ഫേസ് ബുക്ക് ലൈവിലൂടെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തു ചേര്‍ന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top