കാറളം കുടുംബാരോഗ്യ ഉപ കേന്ദ്രത്തിന്‍റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം നിർവ്വഹിച്ചു

കാറളം : കാറളം ഗ്രാമ പഞ്ചായത്തിൽ പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന കുടുംബാരോഗ്യ ഉപ കേന്ദ്രത്തിന്‍റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം എം. എൽ. എ നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 30, 00, 000 (മുപ്പതു ലക്ഷം ) രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആരോഗ്യ ഉപ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കാറളം പഞ്ചായത്ത്‌ പ്രസിഡന്‍റ് ‌‌ ഷീജ സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ‌ എൻ. കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ‌ വി. എ. മനോജ്‌കുമാർ എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമ രാജൻ സ്വാഗതവും വാർഡ് മെമ്പർ ഷമീർ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top