

ഇരിങ്ങാലക്കുട : വെഞ്ഞാറമൂടിൽ കോൺഗ്രസ് അക്രമിസംഘം രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ(എം)ന്റെ ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ 625 കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ആൽത്തറക്കൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ ഇരിങ്ങാലക്കുടയിലും , കെ.സി.പ്രേമരാജൻ ഠാണാവിലും ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സിൻ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായി 625 കേന്ദ്രങ്ങളിലായി മൂവായിരത്തോളം പേർ അണിനിരന്നു.
Leave a comment