കോവിഡ് ഭീഷണിയിലായ നടവരമ്പ് അംബേദ്ക്കർ കോളനിയിൽ ആരോഗ്യചികിത്സയും സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കണമെന്ന് ടി.യു.സി.ഐ

നടവരമ്പ് : കോവിഡ് പടർന്നു പിടിക്കുന്നതുമൂലം അടഞ്ഞു കിടക്കുന്ന ജില്ലയിലെ ഏറ്റവും വലിയ എസ്.സി കോളനികളിലൊന്നായ വേളൂക്കര പഞ്ചായത്തിലെ 3-ാം വാർഡ് നടവരമ്പ് അംബേദ്ക്കർ കോളനി നിവാസികൾക്ക് അധികാരികളുടെ അടിയന്തിരശ്രദ്ധ ആവശ്യമാണെന്നും, കളക്ടർ ഉടൻ സന്ദർശിച്ച് ആരോഗ്യചികിത്സയും, സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കണമെന്ന് ടി.യു.സി.ഐ തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക് ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട ഇവർ, അസുഖം പടർന്നു പിടിക്കുന്ന സാഹചര്യം കൂടി ആയതോടെ, വൻ പ്രയാസങ്ങളാണ് ഇപ്പോൾ അനുഭവിക്കുന്നത്.

ഈ ആവശ്യങ്ങൾ ഉന്നയിച്ച്‌ നടവരമ്പിൽ ടി.യു.സി.ഐ പ്രതിഷേധ ധർന്ന സംഘടിപ്പിച്ചു. ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ജയൻ കോനിക്കര ഉദ്‌ഘാടനം ചെയ്തു. എം.വി ചന്ദ്രൻ അധ്യക്ഷനായി. സജിമോൻ മാഞ്ഞമറ്റം, വിജയൻ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top