ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്‍റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ദേവന്‍റെ 166-ാമത് ജന്മദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുദേവ ക്ഷേത്രത്തിൽ ഡോ. ടി എസ് വിജയൻ തന്ത്രിയുടെ നേതൃത്വത്തിൽ ഗണപതി ഹോമവും, മഹാഗുരുപൂജയും ഗുരുപ്രഭാഷണവും പ്രാത്ഥനകളോടു കൂടിയും ആഘോഷിച്ചു. യൂണിയൻ പ്രസിഡന്‍റ് സന്തോഷ് ചെറാക്കുളം ഉദ്‌ഘാടനം നിർവ്വഹിച്ച യോഗത്തിൽ യോഗം കൗൺസിലർ പി കെ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയനിലെ നിർധനരായ മുപ്പതോളം വിദ്യാർത്ഥികൾക്ക് യോഗത്തിൽ ടി വി വിതരണം ചെയ്തു. യോഗം ഡയറക്ടർമാരായ കെ കെ ബിനു,സജീവ്കുമാർ കല്ലട, വനിതാ സംഘം പ്രസിഡന്‍റ് സജിത അനിൽ കുമാർ, യൂത്ത് മൂവ്മെന്‍റ് പ്രസിഡന്‍റ് ബിജോയ് എൻ ബി എന്നിവർ യോഗത്തിൽ സംസാരിച്ചു.

Leave a comment

Top