ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ശേഖരിച്ചു വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കേസ്സെടുത്തു

ഇരിങ്ങാലക്കുട : 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം അനധികൃതമായി വില്പനയ്ക്കായി ശേഖരിച്ചു വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.സലില കുമാറും സംഘവും ചേർന്ന് കൊടകര, ആനത്തടം സ്വദേശി കൊളപ്രൻ വീട്ടിൽ സതീഷ് ബാബു (44) വിനെതിരെ കേസെടുത്തു. പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്തില്ല. സംഘത്തിൽ പി.ഓ. പി.എം. ബാബു, പി.ഓ (ജി ആർ ) മാരായ പി കെ ആനന്ദൻ, പി പി ഷാജി, ഡ്രൈവർ വിൽസൻ എന്നിവർ പങ്കെടുത്തു.












Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top