ഇടവേള ബാബുവിന്‍റെ മാതാവ് ശാന്ത ടീച്ചർ അന്തരിച്ചു

ഇരിങ്ങാലക്കുട : ചലച്ചിത്രതാരം ഇടവേള ബാബുവിന്‍റെ മാതാവ് ശാന്താ രാമൻ (78 ) അന്തരിച്ചു. ശനിയാഴ്ച ടീച്ചറുടെ 78-ാം ജന്മദിനംകൂടിയായിരുന്നു. രാത്രി ഒരുമണിയോടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ‌സ്കൂളിലെ മുൻ സംഗീത അധ്യാപികയായിരുന്നു. കൂടാതെ നൃത്ത അധ്യാപികകൂടിയായിരുന്നു. മൃതദേഹം രാവിലെ 9 മണിയോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ നിന്നും ഇരിങ്ങാലക്കുട ചന്ദ്രിക റോഡിൽ നഗരസഭ ഓഫീസിനു സമീപമുള്ള മകൻ ഇടവേള ബാബുവിന്‍റെ വീട്ടിൽ എത്തിക്കും. 3 മണിയോടെ ഇവിടെത്തന്നെ സംസ്കാര കർമ്മങ്ങൾ നടക്കും. മക്കൾ ജയചന്ദ്രൻ ( സ്മാർട്ട് ഡ്രൈ ക്ലീനേഴ്‌സ് ഇരിങ്ങാലക്കുട), ഇടവേള ബാബു ( ചലച്ചിത്ര താരം).

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top