ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ മൃദംഗ കച്ചേരിയുമായി കൊരമ്പ് മൃദംഗ കളരി

ഇരിങ്ങാലക്കുട : ഓണാഘോഷത്തോടനുബന്ധിച്ച് കൊരമ്പ് മൃദംഗ കളരിയിലെ വിദ്യാർത്ഥികൾ ഓൺലൈനായി അവതരിപ്പിച്ച മൃദംഗ കച്ചേരി ശ്രദ്ധേയമായി. കൊരമ്പ് മൃദംഗ കളരി ഡയറക്ടർ വിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു മൃദംഗവതരണം. അമേരിക്ക, ന്യൂസിലാൻഡ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും മൃദംഗ കച്ചേരിയുടേ ഭാഗമായി. ഓൺലൈൻ മൃദംഗ പഠനം വിദ്യാർത്ഥികളിൽ അഭിരുചി വർദ്ധിക്കുന്നതായി കാണപെടുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. നവമാധ്യമങ്ങളിലൂടെയും മൃദംഗപഠന വിവരണം നടത്തിവരുന്നു. www.korambu.com ൽ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പരിപാടികൾ കാണാവുന്നതാണ്.

Leave a comment

Top