എ.സി.എസ്. വാരിയർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : പ്രമുഖ സഹകാരിയും, സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന എ.സി.എസ്.വാരിയരുടെ 4-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണായോഗം ബാങ്ക് വൈസ് പ്രസിഡണ്ട് കെ.കെ. ശോഭനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചന നടത്തി. ഡയറക്ടർ തിലകൻ പൊയ്യാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ കെ.കെ. കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി നീസ്.കെ. ലൂവീസ്, കെ.ആർ. ജയശീ, എ.സി. സുരേഷ്, സി.ബി. ബിനോജ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top