ശാസ്താംകുളം നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 18-ാം വാർഡിൽ ജനകീയാസൂത്രണം 2018-19, 2019 – 20 വർഷങ്ങളിലെ പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച ശാസ്താംകുളം തൃശൂർ എം പി ടി.എൻ . പ്രതാപൻ നാടിന് സമർപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യഷിജു അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ജോഷി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അബ്ദുൾ ബഷീർ, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസല ശശി എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുളത്തിന്റെ കോൺട്രാക്റ്റർ ടി.സി. സുനിൽ കുമാറിന് നഗരസഭയുടെ സ്നേഹോപഹാരം എം പി സമ്മാനിച്ചു. ചടങ്ങിൽ കൗൺസിലർമാർ, മുൻ കൗൺസിലർമാർ, അംഗനവാടി പ്രവർത്തകർ, പരിസരവാസികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ സ്വാഗതവും ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി നന്ദിയും രേഖപ്പെടുത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top