ദുരിതമനുഭവിക്കുന്നവർക്ക് സേവാഭാരതിയുടെ ഓണക്കിറ്റ് വിതരണം

ഇരിങ്ങാലക്കുട : ദുരിതമനുഭവിക്കുന്നവർക്ക് ഇരിങ്ങാലക്കുട സേവാഭാരതി നൽകിവരാറുള്ള ഓണക്കിറ്റിന്‍റെ വിതരണോദ്‌ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ അമ്പിളി ജയൻ നിർവ്വഹിച്ചു. നൂറ്റി ഇരുപത്തഞ്ചോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. സേവാഭാരതി ഓഫീസിൽ നടന്ന ചടങ്ങിന് സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി നളിൻ ബാബു.എസ് മേനോൻ, ട്രഷറർ കെ ആർ സുബ്രമണ്യൻ, മുരളി കല്ലിക്കാട്ട്, കെ രാഘവൻ എന്നിവർ നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top