ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 5 ശനിയാഴ്ച വരെ ദീർഘിപ്പിച്ചു

ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 5 ശനിയാഴ്ച വരെ ദീർഘിപ്പിച്ചു

ഇരിങ്ങാലക്കുട : ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 5 ശനിയാഴ്ച വരെ ദീർഘിപ്പിച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണവും ജില്ലയിൽ ആരംഭിച്ചു. മഞ്ഞ കാർഡുകൾക്ക് 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. പിങ്ക് കാർഡിൽ പേരുളള ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോഗ്രാം ഗോതമ്പും കിലോഗ്രാമിന് രണ്ട് രൂപ നിരക്കിൽ ലഭിക്കും. നീല കാർഡിൽ പേരുളള ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോഗ്രാമിന് നാലു രൂപ നിരക്കിലും, ലഭ്യതയ്ക്കനുസരിച്ച് ഒന്നു മുതൽ മൂന്നു കിലോ വരെ ഫോർട്ടിഫൈഡ് ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.

പൊതുവിഭാഗം വെള്ള കാർഡുടമകൾക്ക് 5 കിലോ അരി 10.90 രൂപ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് ഒന്നു മുതൽ മൂന്നു കിലോ വരെ ആട്ട കിലോഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കും. നീല, വെള്ള കാർഡുകൾക്ക് അധിക വിഹിതമായി കിലോഗ്രാമിന് 15 രൂപ നിരക്കിൽ 10 കിലോ അരി ലഭിക്കും. മഞ്ഞ കാർഡുകൾക്ക് പി എം ജി കെ എ വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പ്, കാർഡിന് ഒരു കിലോ കടല എന്നിവ സൗജന്യമായി നൽകും. പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 4 കിലോഗ്രാം അരിയും 1കിലോഗ്രാം ഗോതമ്പും കാർഡിന് 1കിലോഗ്രാം കടലയും സൗജന്യമായി ലഭിക്കും. എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച റേഷൻ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ കാർഡിന് അര ലിറ്റർ വീതവും, വൈദ്യുതീകരിക്കാത്ത റേഷൻ കാർഡ് ഉടൾക്ക് നാല് ലിറ്റർ വീതവും ലിറ്ററിന് 30 രൂപ നിരക്കിൽ ലഭിക്കും.

ആഗസ്റ്റ് 27 മുതൽ 30 വരെ ജില്ലാ സപ്ലൈ ഓഫിസിൽ കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൺട്രോൾ റൂം ഫോൺ: 0487-2360046. ജില്ലയിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ / പരാതികൾ എന്നിവയ്ക്ക് താഴെ പറയുന്ന താലൂക്ക് സപ്ലൈ ഓഫിസർമാരുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ: (മുകുന്ദപുരം), 9188527380 (ചാലക്കുടി), 9188527379 (കൊടുങ്ങല്ലൂർ). 9188527382 (തൃശ്ശൂർ), 9188527385 (തലപ്പിള്ളി), 9188527384 (ചാവക്കാട്), 9188527381.

ജില്ലയിൽ 97.13 ശതമാനം മഞ്ഞ കാർഡുടമകൾ സൗജന്യ ഓണക്കിറ്റ് കൈപ്പറ്റി. 50867 കാർഡ് ഉടമകളാണ് സൗജന്യ കിറ്റ് കൈപ്പറ്റിയത്. 283132 പിങ്ക് കാർഡുടമകളിൽ 89.65 ശതമാനം വരുന്ന 253542 കാർഡ് ഉടമകൾ, 21.56 ശതമാനം വരുന്ന 51727 നീല കാർഡുടമകൾ എന്നിവരും സൗജന്യ കിറ്റ് കൈപറ്റി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top