രാജഭരണകാലത്തെ ഓർമകളുമായി അവിട്ടത്തൂർ കൊട്ടാരമഠത്തിൽ ഉത്രാട കിഴിയെത്തി

അവിട്ടത്തൂർ : രാജഭരണകാലത്തെ ഓർമകളുമായി ഇത്തവണയും ഓണത്തിന് മുന്നോടിയായി റവന്യുവകുപ്പ് അധികൃതർ വീട്ടിലെത്തി അവിട്ടത്തൂർ കൊട്ടാരമഠത്തിൽ ലീല താമ്പായിക്ക് ഉത്രാട കിഴി സമർപ്പിച്ചു. മുകുന്ദപുരം തഹസിൽദാർ, കടുപ്പശ്ശേരി വില്ലേജ് ഓഫീസർ, മുൻ കടുപ്പശ്ശേരി വില്ലേജ് ഓഫീസർ മനോജ് മുരളി എന്നിവർ നേരിട്ട് വീട്ടിലെത്തിയാണ് ലീല താമ്പായിക്ക് ഉത്രാട കിഴി നൽകിയത്. സർക്കാരിൽ നിന്ന് ഇപ്പോഴും എല്ലാ വർഷവും മുടങ്ങാതെ ലഭിക്കുന്ന അംഗീകാരത്തെ ഏറെ സന്തോഷത്തോടെയാണ് ഇവർ കാണുന്നത്. അവിട്ടത്തൂർ പരേതനായ രാമവർമ തിരുമുൽപ്പാടിന്റെ ഭാര്യയാണ് ലീല തമ്പായി. മകൻ രാജേന്ദ്ര വർമ.

Leave a comment

Top