മുരിയാട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ ഓണച്ചന്ത ആരംഭിച്ചു

മുരിയാട് : മുരിയാട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ ഓണച്ചന്ത ബാങ്ക് പ്രസിഡന്‍റ് എം ബി രാഘവൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു നിർവ്വഹിച്ചു. ബാങ്ക് പരിസരത്ത് ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്‍റ് എ എം തിലകൻ അദ്ധ്യക്ഷത വഹിച്ചു. പഴം, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടുന്ന ചന്തയാണ് ആരംഭിച്ചത്. കൂടാതെ രോഗികളും നിരാലംബരുമായവർക്ക് ഓണക്കിറ്റുകളും വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി എം ആർ അനിയൻ സ്വാഗതവും ഡയറക്ടർ പി എസ് ഷൈലകുമാർ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top