ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച 3 പുതിയ കോവിഡ് പോസിറ്റീവ്,15 പേർ നിലവിൽ ചികിത്സയിൽ, 161 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച 3 പുതിയ കോവിഡ് പോസിറ്റീവ്,15 പേർ നിലവിൽ ചികിത്സയിൽ, 161 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച 3 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. വാർഡ് 5 പീച്ചമ്പിള്ളികോണം സ്വദേശി 30 വയസുള്ള സ്ത്രീ, വാർഡ് 6 ഹോളി ക്രോസ്സ്‌ ചർച്ച് പരിധിയിൽ 48 വയസുള്ള പുരുഷൻ, വാർഡ് 16 ഗവ. ഹോസ്പിറ്റൽ പരിധിയിലെ 26 വയസുള്ള പുരുഷൻ എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 161 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 15 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 160 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 155പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 6 പേരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top