ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്കിന്‍റെ ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്കിന്‍റെ ഈ വർഷത്തെ സഹകരണ ഓണച്ചന്ത എസ് എൻ ബി എസ് സമാജം മിനി ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ ബാങ്ക് പ്രസിഡണ്ട് എം എസ് കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബിജു ലാസർ മുഖ്യാതിഥിയായിരുന്നു. ഡയറക്ടർമാരായ കെ എം ധർമ്മരാജൻ, സി .ആർ ജയബാലൻ, കെ .ജെ അഗസ്റ്റിൻ, ഡീൻ ഷെൽട്ടൻ, കെ ബി ലതീശൻ, കെ കെ അനിത, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.സി ജോൺസൺ സ്വാഗതവും സെക്രട്ടറി പി ജെ റൂബി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top