സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഭിന്നശേഷി പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ രണ്ട് വർഷം ദൈർഘ്യമുള്ള കോഴ്സുകൾ ഓട്ടിസം, സെറിബ്രൽ പാൾസി എന്നി വിഷയങ്ങളിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. 50 % മാർക്കോടെ പ്ലസ് ടു, വി.എച്ച്.എസ്.സി, അഥവാ തത്തുല്യ യോഗ്യതയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.

കേന്ദ്ര സർക്കാർ സ്ഥാപനമായ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ കോഴ്സിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട അഡ്മിഷൻ ഫെസിലിറ്റേഷൻ സെന്റർ എൻ ഐ പി എം ആറിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9400754700 , 9447969053

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top