തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാംസ്ക്കാരിക പ്രസിദ്ധീകരണങ്ങൾ പ്രാദേശിക ചരിത്രരചന ഏറ്റെടുക്കണം – കെ.യു അരുണൻ മാസ്റ്റർ

വേളൂക്കര : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാംസ്ക്കാരിക പ്രസിദ്ധീകരണങ്ങൾ പ്രാദേശിക ചരിത്രരചന ഏറ്റെടുക്കണമെന്നും പുതിയ കാലം അതാവശ്യപ്പെടുന്നുണ്ടെന്നും വേളൂക്കര ഗ്രമപ്പഞ്ചായത്തിന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ ഗ്രാമ ജാലകത്തിൻ്റെ 24 വർഷം പൂർത്തിയാക്കുന്ന പതിപ്പിന്‍റെ പ്രകാശനം നിർവഹിച്ചുകൊണ്ട് ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം.എൽ.എ കെ.യു. അരുണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ചീഫ് എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ പുസ്തകം ഏറ്റുവാങ്ങി. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉചിതസുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ ടി പീറ്റർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ ബി സജീവ് കുമാർ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top